Wednesday, March 14, 2012

യാത്രക്കാരുടെ ശ്രദ്ധക്ക്...


ഈയിടെ ശ്രീ ജഗതി ശ്രീകുമാര്‍ കഷ്ടിച്ച് രക്ഷപെട്ട ആ വന്‍ അപകടം നടന്ന വാര്‍ത്ത കേള്‍ക്കുകയും അതുണ്ടായ സാഹചര്യങ്ങളും അറിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ഒരു ചെറിയ കാര്യമാണ് ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ദൈവം പറഞ്ഞയച്ച ഏതോ ഒരു നല്ല മനുഷ്യന്റെ (ബിജു എന്നാണ് അദ്ധേഹത്തിന്റെ പേര് എന്ന് ടീവിയില്‍ നിന്ന് അറിയാന്‍ സാധിച്ചു) അത് പോലെ തന്നെ അദ്ധേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ആ അമ്ബുലന്സിലെ നഴ്സിംഗ് സ്റ്റാഫിന്റെയും അവസരോചിത നിര്‍ദേശങ്ങള്‍ ഇതെല്ലാം അമ്പിളി ചേട്ടന്റെ ഭാഗ്യം എന്ന് മാത്രമേ പറയാന്‍ പറ്റൂ..... അല്ലെങ്ങില്‍ അപടാനന്തര സമയത്താണ് (Golden hour) ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ നടക്കാതെ പോവുന്നത്. ആശുപത്രിയില്‍ എതിയലല്ലേ ഡോക്ടര്‍ക്ക്‌ എന്തെങ്കിലും ചെയ്യാനൊക്കൂ. സംഭവിച്ചതില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ എത്തിയാല്‍ ഭാഗ്യം .അപകടത്തില്‍ (പ്രത്യേകിച്ച് അസമയത് ഹൈ വെകളില്‍ നടക്കുന്ന റോഡപകടങ്ങളില്‍ ) ആരാണ് എവിടെയാണ് എന്ന് ആരും പ്രവചിചിട്ടല്ലല്ലോ ഉണ്ടാവുന്നത്.... .
കാണേണ്ടവര്‍ ഇത് കാണുമെന്നോ ഈ ചിന്ത കൊണ്ട് നമ്മുടെ നാട്ടില്‍ വലിയ മാറ്റങ്ങള്‍ ഒരു സുപ്രഭാധത്തില്‍ പൊട്ടിവിടരുമെന്ന പ്രതീക്ഷയോ ഇല്ല ..എങ്കിലും...
BLS (Basic Life Support) എന്നൊരു കാര്യമുണ്ട്...വിദേശത്തൊക്കെ ഇത് സര്‍വ സാധാരണ എല്ലാരേയും പരിശീലിപ്പിക്കാരുന്ടെന്നു കേട്ടിട്ടുണ്ട്. നല്ല കാര്യങ്ങള്‍ നമുക്ക് സായിപ്പിനെ കണ്ടു പഠിച്ചു കൂടെ?
ഒരു അപകടം സംഭവിച്ചാല്‍ ഉടനെ എന്താണ് ചെയ്യേണ്ടത് അല്ലെങ്ങില്‍ അത്യാസന്ന നിലയിലുള്ള ഒരു രോഗിയെ എങ്ങനെയാണ് കൈകാര്യം  ചെയ്യേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കാന്‍ വളരെ ലളിതമായ പരിശീലനം....തിരിചാലോചിച്ചു നോക്കിയാല്‍ മനസ്സിലാവും എന്താണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നതെന്ന് .തലക്കു പരിക്കേറ്റ ആള്‍ക്ക് അല്ലെങ്ങില്‍ അപസ്മാരം ഉണ്ടായികൊണ്ടിരിക്കുന്ന ആള്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കാതിരിക്കുക.....അല്ലെങ്കില്‍ വലിയ പരിക്കുകള്‍ ഉള്ള അപകടത്തില്‍ പെട്ട ആളെ (Poly Trauma Victim) എണീട്ടിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ചിലപ്പോള്‍ ആയുസിന്റെ നീളം  കൂട്ടാന്‍ സഹായിക്കും എന്നത് ഒരു വാസ്തവമല്ലേ?
ചെറിയ തോതില്‍ ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ പല സംഘടന കളുടെയും ആഭിമുക്യത്തില്‍ കഴിഞ്ഞ വര്ഷം മുതല്‍ നടത്തി തുടങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു. നല്ലത് തന്നെ.
ഉത്തരം ഇല്ലാത്ത ചോദ്യങ്ങളാണ് മുന്നിലുള്ളത്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ഒരു Overnight Change ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില. എന്നാലും നമുക്ക് പ്ലാസ്റ്റിക്‌ നിരോധനം മാത്രം മതിയോ? റോഡു നന്നായി കൊണ്ടിരിക്കുകയാണ്.അതിവേഗം പറക്കുന്ന വാഹനഗളുടെ എണ്ണം കൂടുന്നതിനൊപ്പം സമയം കുറയുകയും യാത്രകള്‍ കൂടുകയും ആണ് ആരും ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട ആവശ്യമുണ്ടോ?
അധികം മുതല്‍ മുടക്കില്ലാത ഇത്തരം കാര്യങ്ങലെക്കെന്താ ആരും ശ്രദ്ധിക്കാത്തത്? സ്കൂള്‍ കുട്ടികള്‍ മുതല്‍ പൊതു ജനം വരെ എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളല്ലേ ഇതെല്ലാം? ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കനമെങ്ങില്‍ മേല്‍ പറഞ്ഞ പരിശീലനം ഉണ്ടെങ്ങിലെ സാധ്യമാവൂ എന്ന് വരുത്തിയാല്‍ മാത്രം പോരെ നമ്മുടെ നാടിലെ ഡ്രൈവര്‍മാര്‍ എങ്ങിലും ഈ കാര്യം പഠിക്കാന്‍ ? (അവര്‍ക്കാണ് ഇത് ഏറ്റവും ഉപകാരം എന്നറിഞ്ഞാല്‍ ആരാണ് ഇതിനു മോന്നോട്ടു വരാതിരിക്കുക?).
ചോദ്യങ്ങള്‍ ഇനിയു മുണ്ട് ഒരായിരം ... ഈ കുറിപ്പിന് മറുപടി എഴുതാന്‍ ഉധേഷിക്കുന്നുന്ടെങ്ങില്‍ അതിന്റെ മുന്‍പ് ഒന്ന് സ്വയം ചോദിക്കുക ...”ഈ പറഞ്ഞ കാര്യം എന്താണെന്നു എനിക്കരിയുമോ? ഞാനും അറിഞ്ഞിരിക്കെണ്ടാതല്ലേ?... യാത്ര ചെയ്യാന്‍ ഇനിയുമുണ്ട് ബഹു ദൂരം എങ്കിലും ഒരു നാള്‍ ഒരു പക്ഷെ വെളിച്ചം കാണും എന്നാ ശുഭാപ്തി വിശ്വാസത്തോടെ....
നിങ്ങളുടെ ഒരു സഹയാത്രികന്‍ .....