എല്ലാ വര്ഷത്തിലും ഉപരിയായി ഈ വര്ഷം അതി കഠിനമായ ചൂടാണ് നമ്മുടെ നാട്ടില്‍ അനുഭവപ്പെടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവവും പ്രകൃതിയോടു ഏറ്റവും അടുത്ത് സമ്പര്കം ഉള്ളതും ചര്മം ആയതിനാല്‍ തന്നെ വേനല്‍ കാലത്തെ ചര്‍മ സംരക്ഷണം പ്രായ ഭേദമന്യേ വളരെ പ്രധാന പെട്ടതാണ്
താഴെ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ചൂടിന്റെ പരിക്കില്‍ നിന്നും ചര്മത്തെ സംരക്ഷിക്കാന്‍ സാധ്യമാവുന്നതാണ്.
- ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാന പെട്ട കാര്യം. കഠിനമായ ചൂടില്‍ ശരീരത്തില്‍ നിന്നും ജലാംശം ഗണ്യമായി കുറയുന്നതിനാല്‍ തുല്യ അളവില്‍ വെള്ളം ശരീരത്തില്‍ എത്തിക്കല്‍ അനിവാര്യമാണ്. ജലാംശം നഷ്ടപ്പെട്ടാല്‍ ചര്‍മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതാണ്.
- സൂര്യ രശ്മികള്ക്ക് രാവിലെ 11 മുതല്‍ ഉച്ചക്ക് 3 മണി വരെ ഉള്ള സമയത്താണ് ഏറ്റവും തീക്ഷണത കാണപ്പെടുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാത്തവര്‍ ആ സമയങ്ങളില്‍ നേരിട്ടുള്ള സൂര്യ പ്രകാശം കൊള്ളുന്നത് ചര്മത്തിന് അഭികാമ്യമല്ല.
- കുട. മഴക്കാലത്ത് മാത്രമല്ല വെയിലത്തും ഉപയോഗിക്കുന്നത് ഒരു നല്ല ശീലമാണ്. കൊണ്ട് നടക്കാനുള്ള മടി കാരണം പലരും ഈ ലളിതമായ ഉപകരണം കൊണ്ടുണ്ടാവുന്ന ഉപകാരം പ്രയോജനപ്പെടുത്താതെ പോകുന്നു എന്നുള്ളത് ഒരു സത്യമാണ്
- വലിയ റിം ഉള്ള തൊപ്പി ധരിച്ചാല്‍ ഒരു പരിധി വരെ സൂര്യ പ്രകാശം ദേഹത്തു പതിക്കാതെ സ്വയം രക്ഷ നേടാവുന്നതാണ്. നമ്മുടെ നാട്ടില്‍ വളരെ സുലഭമായിരുന്ന തൊപ്പി-കുട ഉപയോഗിക്കുന്നത് പറമ്പിലും മറ്റു ജോലി ചെയ്യുന്ന ആളുകള്ക്ക് വളരെ ഉപകാരപ്രധാനമാണ്
- ഒഴിച്ച് കൂടാത്ത സാഹചര്യമുള്ളവര്‍, യുവാക്കള്‍, വിദ്യര്ത്തികള് ബൈക്ക് യാത്രക്കാര്‍ തുടങ്ങിയവര്‍ നല്ല ഇനം സണ്‍ സ്ക്രീന്‍ [ലോഷന്‍, ലേപനം രൂപത്തില്‍ ത്തില്‍ ഉള്ളവ ] പുരട്ടിയാല്‍ ചര്‍മത്തില്‍ സൂര്യ പ്രകാശം കൊണ്ട് ഉണ്ടാവുന്ന പരിക്കുകള്‍ ഒരു പരിധി വരെ തടയാന്‍ സാധിക്കുന്നതാണ്. സണ്‍ സ്ക്രീന്‍ പുരട്ടുക എന്നത് യഥേഷ്ടം വെയില് കൊള്ളാനുള്ള ഒരു ഉപാധിയല്ല എന്നത് നാം ഓര്‍ക്കണം. നല്ലയിനം സണ്‍ സ്ക്രീനുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ശരീരത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നത് ഉത്തമമായിരിക്കും. എസ് പി എഫ് 30 ല്‍ കൂടുതല്‍ ഉള്ളവ ഉചിതമായിരിക്കും. പുറത്തു പോകുന്നതിന്റെ അര മണിക്കൂര്‍ മുന്‍പാണ് ഇവ പുരട്ടെണ്ടത്. ആവശ്യത്തില്‍ കൂടുതല്‍ സണ്‍ സ്ക്രീന്‍ പുരട്ടുന്നതും നല്ലതല്ല എന്ന് മാത്രമല്ല അത് കൊണ്ട് പ്രയോജനവും ഉണ്ടാവുന്നതല്ല. അവനവന്റെ ചര്മത്തിന് ഉചിതമായ സണ്‍ സ്ക്രീന്‍ തിരഞ്ഞെടുക്കേണ്ടത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
കടുത്ത ചൂടിൽ സൂര്യാഘാതത്തിനുള്ള അപകട സാദ്ധ്യത മറക്കണ്ട.
1. പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക. നേരിട്ടു സൂര്യപ്രകാശം ഏല്ക്കുന്നത് കഴിയുന്നതും ഒഴിവാക്കുക
2. വായുസഞ്ചാരമില്ലാത്ത മുറികൾ ഒഴിവാക്കുക
3. ധാരാളം വെള്ളം കുടിക്കുക. ഒരു നുള്ള് ഉപ്പും ഒരൽപം പഞ്ചസാരയും ചേർത്ത വെള്ളമാണ് നല്ലത്. ചായ, കാപ്പി, മദ്യം ഒഴിവാക്കുക
4. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക
5. സൂര്യാഘാതത്തിന് മുമ്പുള്ള ലക്ഷണങ്ങൾ മനസ്സിലാക്കുക. ഓക്കാനം, ചർദ്ദി, ക്ഷീണം, തലവേദന, പേശികളുടെ പിരിമുറുക്കം- ഇവ ഏതെങ്കിലും അനുഭവപ്പെട്ടാൽ തണലുള്ള സ്ഥലത്തേക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. അര മണിക്കൂറിനുള്ളിൽ ഭേദമായില്ലെങ്കിൽ വൈദ്യ സഹായം തേടുക
1. പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക. നേരിട്ടു സൂര്യപ്രകാശം ഏല്ക്കുന്നത് കഴിയുന്നതും ഒഴിവാക്കുക
2. വായുസഞ്ചാരമില്ലാത്ത മുറികൾ ഒഴിവാക്കുക
3. ധാരാളം വെള്ളം കുടിക്കുക. ഒരു നുള്ള് ഉപ്പും ഒരൽപം പഞ്ചസാരയും ചേർത്ത വെള്ളമാണ് നല്ലത്. ചായ, കാപ്പി, മദ്യം ഒഴിവാക്കുക
4. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക
5. സൂര്യാഘാതത്തിന് മുമ്പുള്ള ലക്ഷണങ്ങൾ മനസ്സിലാക്കുക. ഓക്കാനം, ചർദ്ദി, ക്ഷീണം, തലവേദന, പേശികളുടെ പിരിമുറുക്കം- ഇവ ഏതെങ്കിലും അനുഭവപ്പെട്ടാൽ തണലുള്ള സ്ഥലത്തേക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. അര മണിക്കൂറിനുള്ളിൽ ഭേദമായില്ലെങ്കിൽ വൈദ്യ സഹായം തേടുക
പേടിക്കേണ്ടാത്ത ചില യാഥാര്ത്ഥ്യങ്ങള്
- ഈയിടെ വിവിധ വാര്ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഒരു വാര്ത്തയാണ് സൂര്യാതപം. എങ്കിലും കുറച്ചു നേരം വെയിലത്ത് നില്കുമ്പോള്‍ അല്ലങ്കില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന ചെറിയ രീതിയില്‍ ഉള്ള ഒരു പൊള്ളലോ അല്ലെങ്കിങ്ങില്തൊലിപ്പുരത്തുള്ള ഒരു കളര്‍ മാറ്റമോ, ചൊറിച്ചിലോ അനുഭവിക്കുമ്പോഴെക്ക് സൂര്യാതപം ഏറ്റു എന്ന് വിചാരിച്ച് പരിഭ്രമിക്കെണ്ടാതില്ല. ഇത്തരത്തിലുള്ള പ്രതിഭാസങ്ങള് Poly Morphous Light Eruptions വേനല്‍ കാലത്തല്ലാത്തപ്പോഴും സര്‍വ സാധാരണയായി കണ്ടു വരാറുള്ള ഒരു ചര്‍മ രോഗമാണ്. അവ വളരെ പെട്ടന്ന് സുഘപ്പെടുതവുന്നത്താവുന്നതുമാണ്.
- വേനല്കാലത്ത് വളരെ സാധാരണയായി കണ്ടുവരാറുള്ള ഒരു പ്രാണിയുടെ സമ്പര്ക്കത്തില്‍ നിന്നും ഉണ്ടാവുന്ന ഒരു അസുഘമാണ് Blister Beetle Dermatitis. വളരെ എളുപ്പം ചികിത്സിച്ചു സുഘപെടുത്താവുന്ന ഈ അവസ്ഥയും സൂര്യാതപമായി ചിത്രീകരിച്ചു കാണാറുണ്ട്. ഇതും ശരി അല്ല..
എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്
- വെയില് കൊള്ളുമ്പോള്‍ അതി കഠിനമായ ദേഹാസ്വസ്തo , ക്ഷീണം , ഓര്മ പിശക് എന്നിവ ഉണ്ടാവുകയും തൊലി പുറത്തു വൃണങ്ങള്‍ അനുഭവപ്പെടുകയും ചെയ്താല്‍ അടുത്തുള്ള ഡോക്ടറെ കണ്ടു ചികിത്സ എടുക്കേണ്ടതാണ്.
- കയ്യിന്റെ പുറം വശത്തും, മുഖം, കഴുത്തിന്റെ വശം [വെയില് ഏല്ക്കുന്ന ഭാഗങ്ങള്‍] എന്ന ഭാഗങ്ങളില്‍ ഉണ്ടാവുന്ന കളര്‍ മാറ്റങ്ങള്‍ [പ്രധാനമായും ചുവപ്പ് നിറത്തില്‍] , തടിപ്പ്, ചൊറിച്ചില്‍ എന്നിവ ചെറിയ തോതിലുള്ള സൂര്യ പ്രകാശത്തിന്റെ പരിക്കാവാന് സാധ്യത ഉണ്ട്. ഇവ ഡോക്ടറെ കാണിച്ചു ചികിത്സ തെടെണ്ടതാണ്.
സംശയമുള്ള അസുഘങ്ങള്‍ വച്ച് നീട്ടാതെ ഏറ്റവും പെട്ടന്ന് ചികിത്സ എടുക്കുന്നതാണ് അഭികാമ്യം