Monday, June 13, 2016

മഴ മഴാ....ശ്രദ്ധിക്കുക !!! [മഴക്കാലത്തെ ചര്‍മ സംരക്ഷണം]


ഇപ്പ്രാവശ്യത്തെ കൊടും വേനലിന്നു വിരാമമിട്ട് ഇതാ മഴക്കാലം വരവായി.. പ്രകൃതിയുമായി ഏറ്റവും അടുത്ത് കിടക്കുന്ന ശരീര ഭാഗം എന്ന നിലക്ക് മഴക്കാലത്ത് സ്കിന്‍ കെയര്‍ അഥവാ ചര്‍മ പരിരക്ഷ വളരെ പ്രധാനം അര്‍ഹിക്കുന്ന ഒന്നാണെന്ന് പറയേണ്ടതില്ല.
മഴക്കാലത്ത്‌ കൂടുതല്‍ കണ്ടു വരുന്ന ഏതാനും അസുഖങ്ങളും അത്തരം അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിവിധികളും ചുവടെ വിവരിക്കുന്നു


ഫങ്കല്‍ അസുഖങ്ങള്‍ [പൂപ്പല്‍ മൂലം ഉണ്ടാവുന്നവ] ആണ് മഴക്കാലത്ത്‌ ഏറ്റവും കൂടുതല്‍ കണ്ടു വരാറുള്ളത്. ഈര്‍പ്പം കൂടുതല്‍ ഉണ്ടാവുന്നതിനാല്‍ ഇവയുടെ വളര്‍ച്ച ശരീരത്തിലും വസ്ത്രങ്ങളിലും മറ്റും വളരെ അനായാസം പ്രകടമാവുയും വളരുകയും ചെയ്യുന്നു. ആയതിനാല്‍ തന്നെ ഈര്പത്തിന്റെ സാന്നിധ്യം ഏത്ര കണ്ടു കുറക്കാന്‍ പറ്റുന്നുവോ അത്ര തന്നെ അസുഘങ്ങള്‍ വരാനുള്ള സാഹചര്യം കുറക്കാനും സാധ്യമാകും

1.       വട്ട ചൊറി, വരട്ടു ചൊറി [റിംഗ് വേം]
നനഞ്ഞ അടി വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന ഒരു സാധാരണ അസുഖമാണിത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ [പ്രത്യേകിച്ച് മടക്കുകളിലും, വിയര്‍ക്കുന്ന ഭാഗങ്ങളിളിലും] റിംഗ് ആകൃതിയില്‍ ചുഅവപ്പോ കറുപ്പോ നിറത്തില്‍ കണ്ടു വരുന്ന ഈ അസുഖം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വസ്ത്രങ്ങളിലൂടെയും മറ്റും പകരാന്‍ സാധ്യത ഉള്ളതിനാല്‍ അസുഖം വന്ന ആള്‍ ഉടനെ ചികിത്സ തേടുകയും ഒപ്പം തന്നെ മറ്റുള്ളവരുമായി വസ്ത്രങ്ങളും, തോര്‍ത്ത്‌ മുണ്ടും മറ്റും പങ്കിടുന്നതും ഉപേക്ഷിക്കേണ്ടത്. വേഗത്തില്‍ ഉണങ്ങാത്ത ജീന്‍സ് പോലെയുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കലും അഭികാമ്യമാണ്.

ഇത്തരം അസുഘങ്ങള്‍ വന്നാല്‍ ശരീരത്തില്‍ പ്രത്യേകിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ചൂടുവെള്ളം, ഉപ്പു വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കല്‍ ഉത്തമമാണെന്ന് നമ്മുടെ നാട്ടില്‍ കാലങ്ങളായി കൈകൊണ്ടു വരുന്ന ഒരു തെറ്റായ പ്രവര്‍ത്തി ആണ്. ഇത് അസുഖം കൂട്ടുമെന്ന് മാത്രമല്ല ചികിത്സ ഏല്‍ക്കാരിക്കാനും ഉള്ള സാഹചര്യം വരുത്തി വെക്കുന്നു. നമ്മള്‍ പച്ചക്കറികളില്‍ വെള്ളം തളിക്കുന്നത് പോലെ ബ്രെധില്‍ വെള്ളം തളിച്ച് എടുത്തു വച്ചാല്‍ അടുത്ത ദിവസം എന്താണ് ഉണ്ടാവുക എന്ന് ആലോചിച്ചു നോക്കിയാല്‍ ഇതിന്‍റെ ഗൌരവം മനസ്സിലാകാനാവുന്നതാണ്.

2.       ചേറ്റു പുണ്ണ്, വളം കടി
മഴക്കാലത്ത്‌ നടത്തം ഉള്ളവരിലും നനഞ്ഞ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരിലും കണ്ടു വരുന്ന അസുഖമാണിത്. ചെരുപ്പിന്‍റെ പക, അത് പോലെ മറ്റു പാത അസുഖങ്ങളും മറ്റുമായി ഇതിനെ തെറ്റി ധരിക്കാറുണ്ട്. കൃത്യമായ ചികിത്സക്കൊപ്പം വെള്ളം വിരല്ലിന്നിടയിലും മറ്റും അധിക നേരം കെട്ടി നില്‍കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കലും നേരത്തെ പറഞ്ഞ പോലെ ചൂട് വെള്ളം, ഉപ്പു വെള്ളം മുതലായവ ഉപയോഗിക്കാതിരിക്കുന്നതും നന്ന്.

3.       മഴക്കാലത്ത് വൈറസ്സുകള്‍ പടര്‍ത്തുന്ന ചര്‍മ രോഗങ്ങള്‍‍‍ പൊതുവേ കുറവാണ് എങ്കിലും ഹാന്‍ഡ്‌ ഫുട്ട് ആന്‍ഡ്‌ മൌത്ത് ഡിസീസ്[HFMD] എന്നിങ്ങനെയുള്ള അസുഘങ്ങള്‍ കണ്ടുവരാറുണ്ട്. സാധാരണ കുട്ടികളിലാണ് ഇത് പ്രകടമാവുക. ഒരു ദിവസത്തെ കഠിനമായ പനിയോടെ  ആരംഭിക്കുന്ന ഈ അസുഖം അതിന്‍റെ പേരില്‍ പറഞ്ഞത് പോലെ കയ്യിലും, പാദങ്ങളിലും ,വായിലും ചെറിയ കുമിളകള്‍ പ്രകടമാവുകയാണ് പതിവ്. വലിയ ഉപദ്രവകാരിയല്ലെങ്ങിലും വായിലുള്ള ചെറിയ മുറിവുകള്‍ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കല്‍ വിഷമാകരമാക്കുന്നു. ആയതിനാല്‍ തണുത്ത പാനിയങ്ങളും മറ്റും നല്‍കുന്നതായിരിക്കും ചൂടുള്ള ഘര ഭക്ഷണങ്ങളെക്കാള്‍ ഉത്തമം. ഏകദേശം ഒരാഴ്ചയോളം എടുക്കും ഇതിന്റെ ഗൌരവം കുറയാന്‍. കുളിപ്പിക്കുന്നതും ഈ അസുഖവും ഒരു ബന്ധവുമില്ല എന്നതും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.

4.       പാത രക്ഷകള്‍ ചിലരില്‍ ചൊറിച്ചിലും മറ്റു രോഗ ലക്ഷണങ്ങളും ഉളവാകാരുണ്ട്. അത്തരം സാധ്യത ഉള്ളവര്‍ക്ക് മഴക്ക്കാലത്ത് ഇവ വേഗം പ്രകടമാകുക സാധാരണമാണ് കാരണം വെള്ളം നനഞു പോതിരുമ്പോള്‍ അവകളിലെ രാസ പഥാര്തങ്ങള്‍ ശരീരത്തില്‍ എളുപ്പം സംബര്ക്കം ഉണ്ടാക്കുവാന്‍ ഇടയുള്ളതിനാലാണ്.

·         കാലിലെ വിള്ളല്‍ അത് വച്ച് നീട്ടാതെ ചികിത്സിച്ചു ഭേദമാക്കുന്നത് എലിപ്പനി പോലെ ഉള്ള അസുഘങ്ങള്‍ വരുത്താതിരിക്കാന്‍ ഉപകരിക്കും. എലിയുടെ മൂത്രം വഴി വെള്ളത്തില്‍ കലര്‍ന്ന രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ എത്തുന്നതിനു കാലിലെ വിള്ളല്‍ ഒരു വഴി ആയേക്കാം. പ്രത്യേകിച്ചും പാദ രക്ഷ ധരിക്കാതെ നടക്കാരുള്ളവര്‍ക്ക്. ആയതിനാല്‍ ശരിയായ പാത രക്ഷ ധരിക്കുകയും അതോടൊപ്പം തന്നെ വിള്ളലിന്നു ചികിത്സിക്കുകയും ചെയ്യേണ്ടത് ഗുണകരമാണ്.

അത്യാവശ്യ മുന്കരുതലുകളോടെ നീങ്ങിയാല്‍ അസുഘങ്ങള്‍ ഇല്ലാതെ മഴക്കാലം ആസ്വദിക്കാം. നിങ്ങള്‍ക്കും കുടുംബത്തിനും ആരോഗ്യപരമായ നല്ല ഒരു മഴക്കാലം ആശംസിച്ചുകൊള്ളുന്നു

Friday, June 03, 2016

Vitiligo [വെള്ളപ്പാണ്ട്]Doctor Live 2nd June 2016 ASIANET NEWS




Please spare some time to watch my recent TV live show in Kerala's premier channel Asianet News. 
A disease of skin colour for which there are a lot of stigma attached. Felt good having done my bit with the limited time frame but still able to reach out to a large crowd disseminating correct information on what is that and what is not VITILIGO.
Please spare some time to watch this at your leisure and share it to whomsoever you think it may be useful.