Tuesday, February 28, 2017

ചിക്കനും ചിക്കൻ‍പോക്സും


തല വാചകവും താഴെ എഴുതാന്‍ ഉദ്ദേശിക്കുന്ന കാര്യവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്ന് ആദ്യം തന്നെ പറയട്ടേ.. പക്ഷെ ഇന്‍റര്‍നെറ്റില്‍ ഭക്ഷണ വിഷയങ്ങള്‍ക്ക്‌ ഇപ്പോൾ നല്ല മാര്‍ക്കറ്റ്‌ ആണെന്ന് കേട്ടു. അപ്പോൾ പിന്നെ കവലപ്രസംഗം പോലെ നാലാളെ കൂട്ടാതെ ഒരു ഇത് ഇല്ലല്ലോ. അയ്‌നാണ്‌.
ഇനി ഭക്ഷണക്കാര്യം അന്വേഷിച്ച്‌ വന്നവരുടെ ശ്രദ്ധക്ക്നിങ്ങളോട്‌ പറയാനുള്ളത് ഞാന്‍ അവസാനം പറയുന്നുണ്ട്. അസുഖം വരുമ്പോള്‍ പാലിക്കേണ്ട പഥ്യങ്ങളില്‍‍. 
Chicken POX [ ചൊള്ളപൊട്ടി]എന്നിങ്ങനെ വിവിധ നാമത്തില്‍ അറിയപ്പെടുന്ന സര്‍വ്വസാധാരണമായി കണ്ടുവരുന്ന അസുഖത്തിനെ കുറിച്ചൽപ്പം വിശദീകരിക്കാം.

എന്താണ്‌ ചിക്കൻപോക്‌സ്‌?
നമ്മുടെ വീട്ടിലെ കാരണവന്‍മാര്‍ പോലും‍‍ സുന്ദരമായി രോഗനിര്‍ണയം നടത്തുന്ന അസുഖങ്ങളിൽ ആദ്യത്തേത്‌ ഇതാണെന്ന് പറഞ്ഞാല്‍ തെറ്റില്ല.
Varicella Zoster എന്ന ഇനം വൈറസ് പരത്തുന്ന ഒരു രോഗമാണിത്.
കുട്ടിക്കാലത്താണ് കൂടുതല്‍ കണ്ടു വരിക. ചുവന്നകുത്തുള്ള ഭാഗത്ത്‌  വെള്ളം നിറഞ്ഞ കുഞ്ഞു കുമിളകളായിട്ടാണ് അസുഖം പ്രത്യക്ഷപ്പെടുക. പനിയും തലവേദനയും സഹയാത്രികരാണ്. മുതിര്‍ന്നവരില്‍ ഈ അസുഖം വളരെ ഗുരുതരമായാണ് പ്രത്യക്ഷപ്പെടാറ്. മാത്രമല്ല Varicella Pneumonia കുറച്ചു അപകടകാരിയാണ് താനും. ചൊള്ള വന്നു മരണമടഞ്ഞ നിർഭാഗ്യവാൻമാർക്ക്‌ ഇതാണ് ഒരു പക്ഷേ സംഭവിച്ചിട്ടുണ്ടാവുക.
പകര്‍ച്ചവ്യാധിയാണെന്ന്‌ വീണ്ടും പറയേണ്ടതില്ലല്ലോ. അപ്പോൾ പിന്നെ എങ്ങനെയാണ് പകരുക എന്നായി അടുത്ത ചിന്ത. ചെറുപ്പത്തില്‍ ഹോസ്റ്റല്‍ ജീവിതത്തിലെ അനുഭവം ഓര്‍മ വരുന്നു. ചൊള്ള വന്നാല്‍ വീട്ടില്‍ പറഞ്ഞു വിടും. സുന്ദരമായി ഒരു മാസം സുഖവാസം. ഓരോരുത്തരും ലോട്ടറി അടിക്കുന്ന സന്തോഷത്തോടെയാണ് കുമിളകള്‍ പൊങ്ങുമ്പോള്‍ ആർമാദിച്ചിരുന്നത്‌. വീട്ടില്‍ പോവാല്ലോ...ബാക്കിയൊക്കെ പിന്നെ... പക്ഷെ അന്ന് അറിയാതെ പോയ ഒരു കാര്യം പിന്നീട് വൈദ്യം പഠിച്ചപ്പോഴാണ് മനസ്സിലായത്. ഇത് കൂടുതല്‍ പകരുന്നത് രോഗമുള്ളവരെ തൊട്ടാല്‍ അല്ലത്രേ. കുമിളയുടെ ദ്രാവകം ദേഹത്തായാല്‍ ഉള്ളതിനേക്കാള്‍ ശ്വാസം വഴിയാണ് പകർച്ച. എന്ന് വച്ചാല്‍ രോഗിയുടെ ശ്വാസം മറ്റുള്ളവരിലെത്തിയാൽ,.അസുഖം ഉണ്ടായിട്ടില്ലാത്തവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കുമിള പൊങ്ങുന്നതിന്‌ രണ്ട്‌ ദിവസം മുൻപ്‌ മുതൽ പൊങ്ങി അഞ്ച്‌ ദിവസം വരെയാണ്‌ ഈ അസുഖം പ്രധാനമായും പകരുന്നത്‌.
ചുരുക്കി പറഞ്ഞാല്‍ അന്ന് ഹോസ്റ്റലില്‍ സുഹൃത്തുക്കളുടെ ദേഹത്ത് നിന്ന് കുമിള പൊട്ടിച്ചു ദേഹത്ത് തേച്ചത് വെറുതെയായി. തീര്‍ന്നില്ല. അസുഖം വരുന്നതിന്‍റെ ഏതാനും ദിവസം മുന്‍പ് തന്നെ ഒരു മാതിരി വല്ലായ്ക [Prodrome] അനുഭവപ്പെടാറുണ്ട്. പനിക്കാന്‍ വരുന്നത് പോലെ. മേലാകെ വേദന ഉള്ളത് പോലെ,നല്ല തലവേദന ഇടക്കിടക്ക് ഉള്ളത് പോലെ,  എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ. അങ്ങനെയുള്ള കുറേ പോലെ’ കള്‍ ശരീരത്തില്‍ വൈറസ് പണി തുടങ്ങിയതിന്‍റെ ലക്ഷണങ്ങളാണ്. അപ്പോള്‍ മുതലേ രോഗി മറ്റുള്ളവര്‍ക്ക് അസുഖം നല്‍കിക്കൊണ്ടിരിക്കും. അതായതു കിട്ടിയവര്‍ക്ക് അസുഖം പ്രകടമാകുന്നതിന്റെ മുന്‍പേ തന്നെ മറ്റുള്ളവര്‍ക്ക് അസുഖം വരുത്തല്‍ തുടങ്ങി എന്ന്. കണ്ടാ കണ്ടാ. ഇതൊക്കെ നേരത്തെ പറഞ്ഞു തരാമായിരുന്നില്ലേ?
പോവല്ലേ. തീര്‍ന്നില്ല. ഇനി മറ്റൊരു കാര്യം. പണി തുടങ്ങിയ വയറന്‍മാര്‍‍ [വൈറസുകള്‍ ആണ് കവി ഉദേശിച്ചത്‌. ഇനി താഴെ എവിടെയെങ്കിലും ഈ പ്രയോഗം കണ്ടാല്‍ അങ്ങനെ അങ്ങ് കൂട്ടിവായിക്കാന്‍ താല്‍പര്യപ്പെട്ടു കൊള്ളുന്നു.] ശരീരത്തില്‍‍ എങ്ങനെയെങ്കിലും പൂര്‍ണ രോഗാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ശരീരത്തിന്റെപ്രതിരോധം പ്രതിപ്രവര്‍ത്തനം നടത്തുകയും. ആക്രമവും പ്രതിരോധവുമായി മൂന്നോ നാലോ ആഴ്ചകള്‍ പിന്നിടാം[ഇതാണ് Incubation പീരീഡ്‌] ശരീരം തോറ്റാല്‍ നുമ്മ ഹോസ്റ്റലില്‍ നിന്ന് വീട്ടില്‍ പോകും അതായത് അസുഖം കിട്ടും. ശരീരം ജയിച്ചാല്‍ അസുഖം കിട്ടില്ല.തല്‍ക്കാല്‍ത്തേക്ക് ജാമ്യം. പക്ഷെ ശ്രദ്ധിക്കണം. ചൂടുകാലം തീരുന്നത് വരെ ഇത് വേറെ ആളുകളുടെടെ ശ്വാസതില്‍ നിന്ന് കിട്ടിക്കൂടായ്കയില്ല. രോഗം വന്ന ആള്‍ ഒരു മാസ്ക് ധരിച്ചാല്‍ ഒരു പരിധി വരെ മറ്റുള്ളവര്‍ക്ക് കിട്ടാതെ ഒഴിവാക്കാന്‍ പറ്റിയേക്കാം.

ആരൊക്കെ ശ്രദ്ധിക്കണം
പിഞ്ചു കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, അവയവങ്ങള്‍ സ്വീകരിച്ചവര്‍, പ്രതിരോധശേഷി കുറക്കുന്ന മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ വീട്ടിലുണ്ടെങ്കില്‍ അവര്‍ക്ക് അസുഖം വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതാണ്. ഇവര്‍ക്ക് പ്രധിരോധ കുത്തിവേപ്പെടുക്കുന്നതില്‍ തെറ്റില്ല.

ഞരമ്പ്‌ ചൊള്ളയോ? 
ചൊള്ള വന്നു. ചെയ്യാനുള്ളതൊക്കെ ചെയ്തു. പോയി. കുറച്ചു വയരന്മാര്‍ അവിടെയിവിടെ ഞരമ്പുകളില്‍ അങ്ങ് താമസിക്കും. [ഉദാഹരണത്തിന് പൂരതിനു പൊരി വില്ക്കാന്‍ വന്നവര്‍ പൂരം കഴിഞ്ഞ് അവിടെയങ്ങ് സ്ഥിരം കച്ചവടം ആക്കുന്ന പോലെ.]. അവര്‍ പ്രശ്നക്കാരല്ല. ശരീരത്തില്‍ ലെവന്മാര്‍ ഉണ്ടെന്നു നമ്മള്‍ അറിയുകയുമില്ല. പക്ഷെ ! എന്താണ് പക്ഷെനാട്ടില്‍ പിന്നീട് ചൊള്ള സീസണ്‍ വരുമ്പോള്‍ ലെവന്മാര്‍ ചെറിയ തോതില്‍ വലിയ ഒരു പണി അങ്ങ് തന്നു കളയും. അതായത് അവര്‍ താമസമാകിയ ഞരമ്പിന്റെ ഭാഗത്ത്‌ ഒരു പൂരമങ്ങു നടത്തിക്കളയും. അതാണ്‌ Herpes Zoster ഞരമ്പിന്റെ ദിശയില്‍ വരുന്നതിനാലും ഏകദേശം ഒരു പാമ്പ് വരിഞ്ഞ പോലെ ഇരിക്കുന്നതിനാലും സര്‍പ്പദോഷം എന്നൊക്കെ പഴമക്കാര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഞരമ്പുകളെ ബാധിക്കുന്നത് കൊണ്ട് മിക്കപ്പോഴും നല്ല വേദന ഉളവകുക പതിവാണ്. നിര്‍ഭാഗ്യമെന്താണെന്ന് വെച്ചാല്‍, ചിലര്‍ക്ക്ഈ വേദന മാറാന്‍ കുറെ കാലം എടുക്കുകയും തുടര്‍ചികിത്സ വേണ്ടി വരുകയും വന്നേക്കാം എന്നതാണ്.

ചികിത്സ
നേരത്തെ തന്നെ ചികിത്സിച്ചാല്‍ ഈ രണ്ടു അസുഖങ്ങളും രോഗിക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നത്രെ ഉള്ളൂ. ധാരാളം വെള്ളം കുടിക്കുക. കൃത്യമായ മരുന്നുകള്‍ കഴിക്കുക. പേടിക്കാതിരിക്കുക. മറ്റുള്ളവരെ പറഞ്ഞു പേടിപ്പിക്കാതെ വീട്ടില്‍ ഇരിക്കുക എന്നത് രോഗിയുടെ മാത്രം ഉത്തരവാദിത്തം അല്ല എന്നതും ഓര്‍മിപ്പിക്കുന്നു. രോഗിക്ക് വിശ്രമം ആവശ്യമാണ്. രോഗി പുറത്തിറങ്ങുന്നത് അസുഖം പകരാന്‍ കാരണമാകും എന്നതിനാല്‍ മറ്റുള്ളവരുടെ സുരക്ഷയെ കൂടി കരുതിയാണിത്.

കുത്തിവെപ്പ്
കുത്തിവെപ്പ് എടുക്കാന്‍ പറ്റുന്നവര്‍ എടുക്കുന്നത് നല്ലതാണ്. രണ്ടു ഡോസ് ആയിട്ടാണ് ഇതിന്റെ കുത്തിവെപ്പ് എടുക്കുന്നത്. ദേശീയ പ്രതിരോധമരുന്നു പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സൗജന്യമായി ലഭ്യമല്ല. 12-15 മാസം പ്രായത്തിലാണ് ആദ്യ ഡോസ് നല്‍കേണ്ടത്. മുതിര്‍ന്നവര്‍ക്കും ഈ കുത്തിവെപ്പ് എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ നിങ്ങളുടെ ഡോക്ടര്‍ നല്‍കുന്നതാണ്. ആശുപത്രി, സ്കൂളുകള്‍ തുടങ്ങി രോഗസാധ്യത ഏറെയുള്ളവര്‍ പ്രതിരോധം തേടുന്നത് തന്നെയാണ് നല്ലത്. ചിക്കന്‍പോക്സ് അത്ര ഭീകരമായ ഒരു രോഗാവസ്ഥയല്ലെങ്കില്‍ കൂടിയും, അപ്രതീക്ഷിതമായ അസുഖമുണ്ടാക്കുന്ന ലീവ് ഭീഷണി, യാത്രകളും പരീക്ഷകളും മുടക്കം തുടങ്ങിയവ ഒഴിവാക്കാം. കൂടാതെ വാക്സിന്‍ എടുത്തവര്‍ക്ക് രോഗം പരത്താനും കഴിയില്ല. സമൂഹത്തോട് ചെയ്യാവുന്ന ഒരു നല്ല കാര്യം കൂടിയാണിത്.

കുളി, ഭക്ഷണം
ഇനി അതിനെ കുറിച്ച് പറഞ്ഞില്ലെന്നു വേണ്ട. ഈ അസുഖങ്ങള്‍ ഉള്ളവര്‍ കുളിക്കരുതെന്നു നിര്‍ബന്ധം പിടിക്കുന്നവരാരും തന്നെ രോഗി കുളിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് പറഞ്ഞു തരാന്‍ തയ്യാറായിട്ടില്ല. കുളിക്കുന്നത് ശരീരതാപനില കുറച്ചു പനിയില്‍ നിന്നും സംരക്ഷണമാണ് തരുന്നത്. കൂടാതെ, കുരുക്കള്‍ പൊട്ടിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അണുബാധയില്‍ നിന്ന് സംരക്ഷണം നല്‍കാനും ഒരു പരിധി വരെ കുളി കൊണ്ട് സാധിക്കും. എന്തായാലും തീരുമാനം നിങ്ങള്‍ക്ക് വിട്ടു തരുന്നു.

പക്ഷെ ഒരു കാര്യം ഉറപ്പാണ് ചൊള്ള വന്ന കാലം ഒരിക്കലും മറക്കാത്ത ഒരു ദുരനുഭവമാക്കി തരുന്നതിനു ഈ കുളി വിരോധം ഒരു പരിധി വരെ ഉത്തരവാദിയാണെന്ന് പറയാതെ വയ്യ. നാട്ടില്‍ സാധാരണ രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാലെ ആ പാവത്തിനെ കുളിക്കാന്‍ വിടൂ. അതൊരു ഒന്നൊന്നര കുളി ആവും താനും. ഞാന്‍ നേരത്തെ പറഞ്ഞ incubation പീരീഡ്‌ അപ്പോഴേക്ക് ഏകദേശം തീരാറാവും. അതായത് അസുഖം ഇല്ലാത്തവരുടെ ശരീരത്തിലെ യുദ്ധത്തിന്‍റെ റിസള്‍ട്ട്‌ വരുന്ന സമയം. അത് കൊണ്ടാണ് അസുഖം ഒരാള്‍ കുളിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് പ്രകടമാവും എന്ന് പറയുന്നത്.

ചിക്കന്‍?
തനിക്ക് കഴിക്കാന്‍ പറ്റുന്നതൊക്കെ കഴിക്കെടേ... ഒന്നും സംഭവിക്കില്ല. പക്ഷെ വായില്‍ അടക്കം രോഗലക്ഷണം ഉള്ളപ്പോള്‍ തണുത്ത കഞ്ഞിയാണ് വലിയ മല്‍പിടുത്തം ഇല്ലാതെ ഇറങ്ങുക എന്നതാണ് വാസ്തവം. പക്ഷെ എന്തൊക്കെ ആയാലും കുളിയില്ലാതെ ആളുകളോട് മിണ്ടാന്‍ സമ്മതിക്കാതെനല്ല രുചിയുള്ള ഭക്ഷണം പോലും നല്‍കാതെ കഷ്ടപ്പെടേണ്ട ഒരാളല്ല ഈ അസുഖം ബാധിച്ച ആരും.
ചുരുക്കത്തില്‍, ഒരു ദ്വൈവാരാഘോഷം ആക്കാന്‍ മാത്രമുള്ള യാതൊന്നും ഈ അസുഖത്തിനില്ല. ആവശ്യത്തിനു ഭക്ഷണവും വെള്ളവും വിശ്രമവുമായി വീട്ടില്‍ ഒതുങ്ങുക. ജീവിതമെന്ന പരക്കംപാച്ചിലിനിടക്ക് അനിവാര്യമായ ഒരു ഇടവേള വന്നെന്നു കരുതുക. ഭയക്കേണ്ടതില്ല. അസുഖം വരാത്തവര്‍ ഉണ്ടെങ്കില്‍, കുത്തിവെപ്പ് പരിഗണിക്കാം. ഒരിക്കല്‍ വന്നാല്‍ രണ്ടാമതൊന്നു വരാന്‍ സാധ്യത ഇല്ലെന്നു തന്നെ പറയാം. അത് കൊണ്ട് വന്നവര്‍ക്ക് ഒരു ചിരിയോടെ വായിച്ചു ഫോര്‍വേഡ് ചെയ്യാം. അല്ലാത്തവര്‍ക്കുമാവാം.


ഈ പോസ്റ്റ്  ചിട്ടപ്പെടുത്തി  തന്നതിന്  കടപ്പാട്  : ഡോ.ഷിംന അസീസ് 

Monday, June 13, 2016

മഴ മഴാ....ശ്രദ്ധിക്കുക !!! [മഴക്കാലത്തെ ചര്‍മ സംരക്ഷണം]


ഇപ്പ്രാവശ്യത്തെ കൊടും വേനലിന്നു വിരാമമിട്ട് ഇതാ മഴക്കാലം വരവായി.. പ്രകൃതിയുമായി ഏറ്റവും അടുത്ത് കിടക്കുന്ന ശരീര ഭാഗം എന്ന നിലക്ക് മഴക്കാലത്ത് സ്കിന്‍ കെയര്‍ അഥവാ ചര്‍മ പരിരക്ഷ വളരെ പ്രധാനം അര്‍ഹിക്കുന്ന ഒന്നാണെന്ന് പറയേണ്ടതില്ല.
മഴക്കാലത്ത്‌ കൂടുതല്‍ കണ്ടു വരുന്ന ഏതാനും അസുഖങ്ങളും അത്തരം അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിവിധികളും ചുവടെ വിവരിക്കുന്നു


ഫങ്കല്‍ അസുഖങ്ങള്‍ [പൂപ്പല്‍ മൂലം ഉണ്ടാവുന്നവ] ആണ് മഴക്കാലത്ത്‌ ഏറ്റവും കൂടുതല്‍ കണ്ടു വരാറുള്ളത്. ഈര്‍പ്പം കൂടുതല്‍ ഉണ്ടാവുന്നതിനാല്‍ ഇവയുടെ വളര്‍ച്ച ശരീരത്തിലും വസ്ത്രങ്ങളിലും മറ്റും വളരെ അനായാസം പ്രകടമാവുയും വളരുകയും ചെയ്യുന്നു. ആയതിനാല്‍ തന്നെ ഈര്പത്തിന്റെ സാന്നിധ്യം ഏത്ര കണ്ടു കുറക്കാന്‍ പറ്റുന്നുവോ അത്ര തന്നെ അസുഘങ്ങള്‍ വരാനുള്ള സാഹചര്യം കുറക്കാനും സാധ്യമാകും

1.       വട്ട ചൊറി, വരട്ടു ചൊറി [റിംഗ് വേം]
നനഞ്ഞ അടി വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന ഒരു സാധാരണ അസുഖമാണിത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ [പ്രത്യേകിച്ച് മടക്കുകളിലും, വിയര്‍ക്കുന്ന ഭാഗങ്ങളിളിലും] റിംഗ് ആകൃതിയില്‍ ചുഅവപ്പോ കറുപ്പോ നിറത്തില്‍ കണ്ടു വരുന്ന ഈ അസുഖം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വസ്ത്രങ്ങളിലൂടെയും മറ്റും പകരാന്‍ സാധ്യത ഉള്ളതിനാല്‍ അസുഖം വന്ന ആള്‍ ഉടനെ ചികിത്സ തേടുകയും ഒപ്പം തന്നെ മറ്റുള്ളവരുമായി വസ്ത്രങ്ങളും, തോര്‍ത്ത്‌ മുണ്ടും മറ്റും പങ്കിടുന്നതും ഉപേക്ഷിക്കേണ്ടത്. വേഗത്തില്‍ ഉണങ്ങാത്ത ജീന്‍സ് പോലെയുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കലും അഭികാമ്യമാണ്.

ഇത്തരം അസുഘങ്ങള്‍ വന്നാല്‍ ശരീരത്തില്‍ പ്രത്യേകിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ചൂടുവെള്ളം, ഉപ്പു വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കല്‍ ഉത്തമമാണെന്ന് നമ്മുടെ നാട്ടില്‍ കാലങ്ങളായി കൈകൊണ്ടു വരുന്ന ഒരു തെറ്റായ പ്രവര്‍ത്തി ആണ്. ഇത് അസുഖം കൂട്ടുമെന്ന് മാത്രമല്ല ചികിത്സ ഏല്‍ക്കാരിക്കാനും ഉള്ള സാഹചര്യം വരുത്തി വെക്കുന്നു. നമ്മള്‍ പച്ചക്കറികളില്‍ വെള്ളം തളിക്കുന്നത് പോലെ ബ്രെധില്‍ വെള്ളം തളിച്ച് എടുത്തു വച്ചാല്‍ അടുത്ത ദിവസം എന്താണ് ഉണ്ടാവുക എന്ന് ആലോചിച്ചു നോക്കിയാല്‍ ഇതിന്‍റെ ഗൌരവം മനസ്സിലാകാനാവുന്നതാണ്.

2.       ചേറ്റു പുണ്ണ്, വളം കടി
മഴക്കാലത്ത്‌ നടത്തം ഉള്ളവരിലും നനഞ്ഞ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരിലും കണ്ടു വരുന്ന അസുഖമാണിത്. ചെരുപ്പിന്‍റെ പക, അത് പോലെ മറ്റു പാത അസുഖങ്ങളും മറ്റുമായി ഇതിനെ തെറ്റി ധരിക്കാറുണ്ട്. കൃത്യമായ ചികിത്സക്കൊപ്പം വെള്ളം വിരല്ലിന്നിടയിലും മറ്റും അധിക നേരം കെട്ടി നില്‍കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കലും നേരത്തെ പറഞ്ഞ പോലെ ചൂട് വെള്ളം, ഉപ്പു വെള്ളം മുതലായവ ഉപയോഗിക്കാതിരിക്കുന്നതും നന്ന്.

3.       മഴക്കാലത്ത് വൈറസ്സുകള്‍ പടര്‍ത്തുന്ന ചര്‍മ രോഗങ്ങള്‍‍‍ പൊതുവേ കുറവാണ് എങ്കിലും ഹാന്‍ഡ്‌ ഫുട്ട് ആന്‍ഡ്‌ മൌത്ത് ഡിസീസ്[HFMD] എന്നിങ്ങനെയുള്ള അസുഘങ്ങള്‍ കണ്ടുവരാറുണ്ട്. സാധാരണ കുട്ടികളിലാണ് ഇത് പ്രകടമാവുക. ഒരു ദിവസത്തെ കഠിനമായ പനിയോടെ  ആരംഭിക്കുന്ന ഈ അസുഖം അതിന്‍റെ പേരില്‍ പറഞ്ഞത് പോലെ കയ്യിലും, പാദങ്ങളിലും ,വായിലും ചെറിയ കുമിളകള്‍ പ്രകടമാവുകയാണ് പതിവ്. വലിയ ഉപദ്രവകാരിയല്ലെങ്ങിലും വായിലുള്ള ചെറിയ മുറിവുകള്‍ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കല്‍ വിഷമാകരമാക്കുന്നു. ആയതിനാല്‍ തണുത്ത പാനിയങ്ങളും മറ്റും നല്‍കുന്നതായിരിക്കും ചൂടുള്ള ഘര ഭക്ഷണങ്ങളെക്കാള്‍ ഉത്തമം. ഏകദേശം ഒരാഴ്ചയോളം എടുക്കും ഇതിന്റെ ഗൌരവം കുറയാന്‍. കുളിപ്പിക്കുന്നതും ഈ അസുഖവും ഒരു ബന്ധവുമില്ല എന്നതും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.

4.       പാത രക്ഷകള്‍ ചിലരില്‍ ചൊറിച്ചിലും മറ്റു രോഗ ലക്ഷണങ്ങളും ഉളവാകാരുണ്ട്. അത്തരം സാധ്യത ഉള്ളവര്‍ക്ക് മഴക്ക്കാലത്ത് ഇവ വേഗം പ്രകടമാകുക സാധാരണമാണ് കാരണം വെള്ളം നനഞു പോതിരുമ്പോള്‍ അവകളിലെ രാസ പഥാര്തങ്ങള്‍ ശരീരത്തില്‍ എളുപ്പം സംബര്ക്കം ഉണ്ടാക്കുവാന്‍ ഇടയുള്ളതിനാലാണ്.

·         കാലിലെ വിള്ളല്‍ അത് വച്ച് നീട്ടാതെ ചികിത്സിച്ചു ഭേദമാക്കുന്നത് എലിപ്പനി പോലെ ഉള്ള അസുഘങ്ങള്‍ വരുത്താതിരിക്കാന്‍ ഉപകരിക്കും. എലിയുടെ മൂത്രം വഴി വെള്ളത്തില്‍ കലര്‍ന്ന രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ എത്തുന്നതിനു കാലിലെ വിള്ളല്‍ ഒരു വഴി ആയേക്കാം. പ്രത്യേകിച്ചും പാദ രക്ഷ ധരിക്കാതെ നടക്കാരുള്ളവര്‍ക്ക്. ആയതിനാല്‍ ശരിയായ പാത രക്ഷ ധരിക്കുകയും അതോടൊപ്പം തന്നെ വിള്ളലിന്നു ചികിത്സിക്കുകയും ചെയ്യേണ്ടത് ഗുണകരമാണ്.

അത്യാവശ്യ മുന്കരുതലുകളോടെ നീങ്ങിയാല്‍ അസുഘങ്ങള്‍ ഇല്ലാതെ മഴക്കാലം ആസ്വദിക്കാം. നിങ്ങള്‍ക്കും കുടുംബത്തിനും ആരോഗ്യപരമായ നല്ല ഒരു മഴക്കാലം ആശംസിച്ചുകൊള്ളുന്നു

Friday, June 03, 2016

Vitiligo [വെള്ളപ്പാണ്ട്]Doctor Live 2nd June 2016 ASIANET NEWS




Please spare some time to watch my recent TV live show in Kerala's premier channel Asianet News. 
A disease of skin colour for which there are a lot of stigma attached. Felt good having done my bit with the limited time frame but still able to reach out to a large crowd disseminating correct information on what is that and what is not VITILIGO.
Please spare some time to watch this at your leisure and share it to whomsoever you think it may be useful.

Monday, May 02, 2016

ഹൊ !!എന്തൊരു ചൂടാണോ .....വേനല്‍ കാലത്തെ ചര്‍മ സംരക്ഷണം. എന്ത് ചെയ്യാം, എന്ത് ചെയ്യരുത്.


എല്ലാ വര്ഷത്തിലും ഉപരിയായി വര്ഷം അതി കഠിനമായ ചൂടാണ്  നമ്മുടെ നാട്ടില്അനുഭവപ്പെടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവവും പ്രകൃതിയോടു  ഏറ്റവും അടുത്ത് സമ്പര്കം ഉള്ളതും  ചര്മം ആയതിനാല്തന്നെ വേനല്കാലത്തെ ചര് സംരക്ഷണം പ്രായ ഭേദമന്യേ വളരെ പ്രധാന പെട്ടതാണ്

താഴെ പറഞ്ഞ കാര്യങ്ങള്ശ്രദ്ധിച്ചാല്‍  ഒരു പരിധി വരെ ചൂടിന്റെ  പരിക്കില്നിന്നും ചര്മത്തെ  സംരക്ഷിക്കാന്സാധ്യമാവുന്നതാണ്.

  1. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാന പെട്ട  കാര്യംകഠിനമായ ചൂടില്ശരീരത്തില്‍  നിന്നും ജലാംശം ഗണ്യമായി  കുറയുന്നതിനാല്തുല്യ അളവില്‍  വെള്ളം ശരീരത്തില്എത്തിക്കല്അനിവാര്യമാണ്ജലാംശം നഷ്ടപ്പെട്ടാല്ചര്മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതാണ്.
  2. സൂര്യ രശ്മികള്ക്ക് രാവിലെ 11 മുതല്ഉച്ചക്ക് 3 മണി വരെ ഉള്ള സമയത്താണ് ഏറ്റവും തീക്ഷണത കാണപ്പെടുന്നത്. അത്യാവശ്യ ഘട്ടങ്ങളില്അല്ലാത്തവര് സമയങ്ങളില്നേരിട്ടുള്ള സൂര്യ പ്രകാശം കൊള്ളുന്നത്ചര്മത്തിന് അഭികാമ്യമല്ല
  3. കുടമഴക്കാലത്ത്മാത്രമല്ല വെയിലത്തും ഉപയോഗിക്കുന്നത് ഒരു നല്ല ശീലമാണ്. കൊണ്ട് നടക്കാനുള്ള മടി കാരണം പലരും ലളിതമായ ഉപകരണം  കൊണ്ടുണ്ടാവുന്ന ഉപകാരം പ്രയോജനപ്പെടുത്താതെ പോകുന്നു എന്നുള്ളത് ഒരു സത്യമാണ്
  4. വലിയ  റിം ഉള്ള തൊപ്പി ധരിച്ചാല്ഒരു പരിധി വരെ സൂര്യ പ്രകാശം ദേഹത്തു പതിക്കാതെ  സ്വയം രക്ഷ നേടാവുന്നതാണ്നമ്മുടെ  നാട്ടില്‍  വളരെ സുലഭമായിരുന്ന  തൊപ്പി-കുട  ഉപയോഗിക്കുന്നത് പറമ്പിലും മറ്റു ജോലി ചെയ്യുന്ന  ആളുകള്ക്ക്  വളരെ ഉപകാരപ്രധാനമാണ്
  5. ഒഴിച്ച് കൂടാത്ത സാഹചര്യമുള്ളവര്‍, യുവാക്കള്‍, വിദ്യര്ത്തികള്ബൈക്ക് യാത്രക്കാര്തുടങ്ങിയവര്‍  നല്ല ഇനം സണ്സ്ക്രീന്‍ [ലോഷന്‍, ലേപനം രൂപത്തില്ത്തില്ഉള്ളവ ] പുരട്ടിയാല്ചര്മത്തില്സൂര്യ പ്രകാശം കൊണ്ട് ഉണ്ടാവുന്ന പരിക്കുകള്ഒരു പരിധി വരെ തടയാന്സാധിക്കുന്നതാണ്.  സണ്സ്ക്രീന്പുരട്ടുക എന്നത്  യഥേഷ്ടം വെയില്കൊള്ളാനുള്ള ഒരു  ഉപാധിയല്ല എന്നത് നാം ഓര്ക്കണംനല്ലയിനം  സണ്സ്ക്രീനുകള്‍  ഇപ്പോള്ഇന്ത്യയില്ലഭ്യമാണ്ശരീരത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കാന്ശ്രദ്ധിക്കുന്നത് ഉത്തമമായിരിക്കുംഎസ് പി എഫ്  30 ല്കൂടുതല്ഉള്ളവ  ഉചിതമായിരിക്കുംപുറത്തു പോകുന്നതിന്റെ  അര മണിക്കൂര്മുന്പാണ് ഇവ പുരട്ടെണ്ടത്‌. ആവശ്യത്തില്കൂടുതല്സണ്‍  സ്ക്രീന്പുരട്ടുന്നതും നല്ലതല്ല എന്ന് മാത്രമല്ല അത് കൊണ്ട് പ്രയോജനവും ഉണ്ടാവുന്നതല്ല.    അവനവന്റെ ചര്മത്തിന് ഉചിതമായ സണ്സ്ക്രീന്‍  തിരഞ്ഞെടുക്കേണ്ടത്  ശ്രദ്ധിക്കേണ്ട കാര്യമാണ്.
പ്രത്യേകം ശ്രദ്ധിക്കുമല്ലോ
കടുത്ത ചൂടിൽ സൂര്യാഘാതത്തിനുള്ള അപകട സാദ്ധ്യത മറക്കണ്ട.
1. പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക. നേരിട്ടു സൂര്യപ്രകാശം ഏല്ക്കുന്നത് കഴിയുന്നതും ഒഴിവാക്കുക
2. വായുസഞ്ചാരമില്ലാത്ത മുറികൾ ഒഴിവാക്കുക
3. ധാരാളം വെള്ളം കുടിക്കുക. ഒരു നുള്ള് ഉപ്പും ഒരൽപം പഞ്ചസാരയും ചേർത്ത വെള്ളമാണ് നല്ലത്. ചായ, കാപ്പി, മദ്യം ഒഴിവാക്കുക
4. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക
5. സൂര്യാഘാതത്തിന് മുമ്പുള്ള ലക്ഷണങ്ങൾ മനസ്സിലാക്കുക. ഓക്കാനം, ചർദ്ദി, ക്ഷീണം, തലവേദന, പേശികളുടെ പിരിമുറുക്കം- ഇവ ഏതെങ്കിലും അനുഭവപ്പെട്ടാൽ തണലുള്ള സ്ഥലത്തേക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. അര മണിക്കൂറിനുള്ളിൽ ഭേദമായില്ലെങ്കിൽ വൈദ്യ സഹായം തേടുക

പേടിക്കേണ്ടാത്ത  ചില യാഥാര്ത്ഥ്യങ്ങള്

  • ഈയിടെ വിവിധ വാര്ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു  നില്ക്കുന്ന  ഒരു വാര്ത്തയാണ് സൂര്യാതപംഎങ്കിലും കുറച്ചു നേരം വെയിലത്ത്‌ നില്കുമ്പോള്‍ അല്ലങ്കില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന ചെറിയ  രീതിയില്‍ ഉള്ള ഒരു പൊള്ളലോ അല്ലെങ്കിങ്ങില്തൊലിപ്പുരത്തുള്ള ഒരു കളര്‍ മാറ്റമോചൊറിച്ചിലോ  അനുഭവിക്കുമ്പോഴെക്ക് സൂര്യാതപം  ഏറ്റു എന്ന് വിചാരിച്ച് പരിഭ്രമിക്കെണ്ടാതില്ലഇത്തരത്തിലുള്ള പ്രതിഭാസങ്ങള് Poly Morphous Light Eruptions  വേനല്‍ കാലത്തല്ലാത്തപ്പോഴും സര് സാധാരണയായി കണ്ടു  വരാറുള്ള ഒരു ചര് രോഗമാണ്അവ വളരെ പെട്ടന്ന് സുഘപ്പെടുതവുന്നത്താവുന്നതുമാണ്.
  • വേനല്കാലത്ത്‌ വളരെ സാധാരണയായി കണ്ടുവരാറുള്ള ഒരു  പ്രാണിയുടെ സമ്പര്ക്കത്തില്‍ നിന്നും ഉണ്ടാവുന്ന ഒരു അസുമാണ് Blister Beetle Dermatitis.  വളരെ എളുപ്പം ചികിത്സിച്ചു സുപെടുത്താവുന്ന  അവസ്ഥയും സൂര്യാതപമായി ചിത്രീകരിച്ചു കാണാറുണ്ട്ഇതും ശരി അല്ല..

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്

  1. വെയില്കൊള്ളുമ്പോള്അതി കഠിനമായ ദേഹാസ്വസ്തo , ക്ഷീണം , ഓര്മ പിശക് എന്നിവ ഉണ്ടാവുകയും തൊലി പുറത്തു വൃണങ്ങള്അനുഭവപ്പെടുകയും ചെയ്താല്അടുത്തുള്ള ഡോക്ടറെ കണ്ടു ചികിത്സ എടുക്കേണ്ടതാണ്.
  2. കയ്യിന്റെ പുറം വശത്തും, മുഖം, കഴുത്തിന്റെ വശം [വെയില്ഏല്ക്കുന്ന ഭാഗങ്ങള്‍] എന്ന ഭാഗങ്ങളില്ഉണ്ടാവുന്ന കളര്മാറ്റങ്ങള്‍ [പ്രധാനമായും ചുവപ്പ് നിറത്തില്‍] , തടിപ്പ്, ചൊറിച്ചില്എന്നിവ ചെറിയ തോതിലുള്ള സൂര്യ പ്രകാശത്തിന്റെ പരിക്കാവാന്സാധ്യത ഉണ്ട്. ഇവ ഡോക്ടറെ കാണിച്ചു ചികിത്സ തെടെണ്ടതാണ്.

സംശയമുള്ള അസുങ്ങള്വച്ച് നീട്ടാതെ ഏറ്റവും പെട്ടന്ന് ചികിത്സ എടുക്കുന്നതാണ് അഭികാമ്യം